തിരുവനന്തപുരം : കോഴിക്കോട് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിനെതിരെ കുറ്റപത്രം. കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടിൽ നിന്നുമെടുത്ത സ്വർണവും പണവും കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.മോഷണ കേസിൽ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നൽകിയത് പണം ദുർവിനിയോഗത്തിന് മാത്രമാണ്.
2009 ലാണ് സംഭവം നടന്നത് .അന്ന് സിബി തോമസ് പേരൂർക്കട പ്രൊബേഷണറി എസ് ഐയായിരുന്നു . അന്ന് പേരൂർക്കട സിഐയായിരുന്ന അശോകൻ, എസ് ഐ യായിരുന്ന നിസാം എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി. അശോകനും നിസാമിനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാർശ

