ചര്‍ച്ച നടത്തി മോദി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് സുനാക്ക്

ബാലി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയിലാണ് തീരുമാനം. ഇന്തോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും അനൗദ്യോഗിക കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് സുനാക്കിനെ മോദി കാണുന്നത്. അതിനിടെ, ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങുമായി മോദി സൗഹൃദം പങ്കിട്ടു. ഉച്ചകോടിയില്‍ പങ്കെടുക്കന്ന നേതാക്കളുടെ ബഹുമാനാര്‍ഥം ഇന്തോനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ സംഘടിപ്പിച്ച വിരുന്നിനിടെയാണ് ഇരു നേതാക്കളും ഹസ്തദാനം നടത്തിയത്. 2020 ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇരുസേനകളും ഏറ്റുമുട്ടിയ ശേഷം ഇരുനേതാക്കളും നേരില്‍ കാണുന്നത് ഇതാദ്യമാണ്.

അതേസമയം, റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ചാണ് മോദിയുടെ വാക്കുകള്‍. കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ െബെഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, െചെനീസ് പ്രസിഡന്റ് ഷീ ചിങ് പിങ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി 20 ഉച്ചകോടി ഇന്ത്യയിലാണ്. ഡിസംബറില്‍ ഇന്ത്യ, ജി 20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഇന്ത്യക്ക് ഗുണകരമായ ചര്‍ച്ചകള്‍ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനീഷ്യയിലേക്ക് പുറപ്പെടും മുന്‍പുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →