സെഞ്ച്വറി സിനിമ ഫാക്ടറിയുടെ ഉദ്ഘാടനം നടന്നു

മമ്മി സെഞ്ച്വറിയുടെ ഉടമസ്ഥതയില്‍ എറണാകുളം പൊന്നുരുന്നിയില്‍ ആരംഭിച്ച സെഞ്ച്വറി സിനിമ ഫാക്ടറി സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.സി.ചാക്കോ നിര്‍വഹിച്ചു.സിനിമയുടെ എല്ലാ മേഖലകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത്.മികച്ച സാങ്കേതിക നിലവാരത്തില്‍ നിര്‍മ്മിച്ച 7.1 സ്റ്റുഡിയോയുടെ ഉദ്ഘാടനം ഫിലിം ചേംബര്‍ വൈ. പ്രസിഡന്‍്റ് സിയാദ് കോക്കര്‍ നിര്‍വ്വഹിച്ചു.

ചലച്ചിത്ര രംഗത്തെ പ്രമുഖരായ ആന്‍്റോ ജോസഫ്, രമേശ് പിഷാരടി, ടിനി ടോം, എകെബി കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ തുടക്കം മുതല്‍, അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സെഞ്ച്വറി സിനിമ ഫാക്ടറി, ചെറിയ സിനിമകള്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്.പിആര്‍ഒ- അയ്മനം സാജന്‍, ഫോണ്‍ നമ്പർ: 9947580606

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →