ഖെഴ്‌സണില്‍ നിന്ന് സൈനികരെ പിന്‍വലിച്ചെന്നു റഷ്യ

മോസ്‌കോ: തെക്കന്‍ യുക്രൈനിലെ ഖെഴ്‌സണ്‍ നഗരത്തില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിച്ചെന്ന് അവകാശപ്പെട്ട് റഷ്യ.11/11/2022 വെള്ളിയാഴ്ച പുലര്‍ച്ചയോടെ പിന്‍വാങ്ങല്‍ പൂര്‍ത്തിയാക്കിയെന്നും സൈനിക ഉപകരണങ്ങളുടെ ഒരു യൂണിറ്റ് പോലും ഖെഴ്‌സണില്‍ അവശേഷിക്കുന്നില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖെഴ്‌സണില്‍നിന്ന് പിന്‍വാങ്ങാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു വ്യക്തമാക്കിയിരുന്നു.

ഖെഴ്‌സണ്‍ മേഖലയിലെ െഡെനിപ്പര്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നാണ് റഷ്യന്‍ സൈന്യത്തെ പിന്‍വലിച്ചത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കേറ്റ കനത്ത തിരിച്ചടിയുടെ സൂചനയാണീ പിന്‍മാറ്റമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഫെബ്രുവരി 24-ന് യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം റഷ്യ പിടിച്ചെടുത്ത ഏക പ്രാദേശിക തലസ്ഥാന നഗരമാണ് ഖെഴ്‌സണ്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →