യു.ജി.സി ചട്ടം പാലിച്ചില്ല : സർക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം : സർവകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കാത്തതിന് സർക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. കെ.ടി.യുവിൽ ഓംബുട്‌സ്മാനെ നിയമിക്കാത്തതിലാണ് വിമർശനമുണ്ടായത്. സർക്കാർ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.

ആറു മാസത്തിനുള്ളിൽ നിയമനം നടത്താനാണ് ലോകായുക്തയുടെ ഉത്തരവ്. നിയമന ശേഷം ലോകായുക്തയെ ഇക്കാര്യം അറിയിക്കണമെന്നും നിർദേശം നൽകി. ഉത്തരവിന്റെ പകർപ്പ് നേരിട്ട് മുഖ്യമന്ത്രിക്ക് നൽകാനും രജിസ്ട്രാർക്ക് നിർദേശം നൽകി. 2018ൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ലോകായുക്തയുടെ നടപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →