”തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട്”: അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ട് സാനിയ മിര്‍സയുടെ കുറിപ്പ്

മുംബൈ: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹ മോചനത്തിന്റെ വഴിയിലാണെന്ന് അഭ്യൂഹം. സാനിയയുടെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പാണ് അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടത്.

”തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍” എന്നാണ് സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്. കുറിപ്പിടാന്‍ കാരണമെന്താണെന്ന് സാനിയ പ്രതികരിച്ചില്ല. ഒരു ടിവി ഷോയ്ക്കിടെ മാലിക്ക് സാനിയയെ പറ്റിച്ചതായി ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും അവര്‍ പുറത്തുവിട്ടു. സാനിയയോ മാലിക്കോ പ്രതികരിക്കാന്‍ തയാറായിട്ടില്ല. 2010 ഏപ്രിലിലാണ് സാനിയയും മാലിക്കും വിവാഹിതരായത്. ഇവര്‍ക്കു നാലു വയസുള്ള കുട്ടിയുണ്ട്.

മകന്റെ പിറന്നാള്‍ ആഘോഷം ദുബായില്‍ നടത്തിയിരുന്നു. മാലിക്ക് മാത്രമാണ് അതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് സാനിയ മുന്‍പും ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →