ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്. ഈ ചിത്രം പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
നവംബര്‍ 9 ന് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണ്.
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു പഴയകാല ടെലിവിഷനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.തീയറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രം കഴിഞ്ഞ ദിവസം ഓടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ വര്‍ഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളില്‍ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിരുന്നു.