മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ 61 അപേക്ഷകൾ തീർപ്പാക്കി. മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ മത്സ്യഫെഡ് വഴി അനുവദിച്ച് വിവിധ വായ്‌പ പദ്ധതികളുടെ കുടിശ്ശിക തുക തീർക്കാപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്. മത്സ്യഫെഡ് എറണാകുളം ജില്ലാ ഓഫീസിൽ നടന്ന പദ്ധതിയിൽ ജില്ലയിൽ മത്സ്യ ബന്ധന ഉപകരണ വായ്‌പ പദ്ധതി വഴി 47 അപേക്ഷകളും ടേം ലോൺ പദ്ധതി വഴി 14 അപേക്ഷകളുമാണ് തീർപ്പാക്കിയത്.
പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ നിർവ്വഹിച്ചു. മത്സ്യഫെഡ് ഭരണ സമിതി അംഗം ടി.രഘുവരൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ദിനേശ് ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണ സമിതി അംഗങ്ങളായ ഫ്രാൻസിസ് ദാളോ, ശ്രീവിദ്യ സുമോദ്, മത്സ്യഫെഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.അനിൽ, പി.നിഷ, ജെ.ശോഭ, ജില്ലാ മാനേജർ ടി.ഡി.സുധ എന്നിവർ പങ്കെടുത്തു.

