മത്സ്യഫെഡിൽ മെക്കാനിക്ക് നിയമനം

ജില്ലയിലെ മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്റർ വ്യവസ്ഥകൾക്കനുസൃതമായി ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഐ ടി ഐ – ഫിറ്റർ/ മെഷിനിസ്റ്റ് (വി എച്ച് എസ് ഇ അഭിലഷണീയം) യോഗ്യതയുള്ളതും അല്ലാത്തപക്ഷം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളതുമായ യുവാക്കളെയാണ് പരിഗണിക്കുക. പ്രാവീണ്യവും യോഗ്യതയുമുള്ള മെക്കാനിക്കുകളെ സ്വന്തമായി നിയമിച്ചുകൊണ്ട് സർവീസ് സെന്റർ പ്രവർത്തിപ്പിക്കുവാൻ താൽപര്യമുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളെയും പരിഗണിക്കും. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നവംബർ ഒമ്പതിന് പകൽ 11 മണിക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ: 0497 2731257, 9526041206.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →