ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ചരിത്രം രചിക്കുന്നു; ഭാരത് ബയോടെക്കിന്റെ കൊറോണ വാക്‌സിന്‍ ജൂലൈയില്‍

ന്യൂഡല്‍ഹി: ലോകമാകെ അഞ്ചുലക്ഷത്തോളം പേരെ നിഗ്രഹിച്ച കൊറോണ വൈറസിനെതിരേ വാസ്‌കിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തില്‍ ഇന്ത്യ മുന്നേറുന്നു. ഇന്ത്യയില്‍ കൊവിഡ്- 19 വാക്‌സിന്‍ വികസിപ്പിച്ചുവെന്ന എന്ന ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ (COVAXIN) എന്നപേരില്‍ ഇന്ത്യയിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നല്‍കിയിട്ടുണ്ട്. രണ്ട് ഘട്ടമായാണ് ഈ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലൈ മുതല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരിലെ പരീക്ഷണമാണ് അടുത്ത ഘട്ടം. ഇത് വിജയകരായി പൂര്‍ത്തിയാക്കിയാല്‍ ഈ വര്‍ഷംതന്നെ വാക്‌സിന്‍ വിപണിയിലെത്തിച്ച് ചരി ്രകുറിക്കാന്‍ ഇന്ത്യക്കു സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →