മുംബൈ: റിലയന്‍സ് റീട്ടെയില്‍ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് മേഖലകളിലെ ചലനങ്ങള്‍ക്കൊപ്പം നീങ്ങുന്നതിന് എക്‌സലറേറ്റ് എന്ന പേരില്‍ ബ്രാന്‍ഡിന് തുടക്കമിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് എക്‌സലറേറ്റ് ബ്രാന്‍ഡ് അംബാസഡര്‍. ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉപയോക്താവിന് വിലക്കുറവില്‍ ഉത്പന്നം എത്തിക്കുകയെന്നതാണ് എക്‌സലറേറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് റിലയന്‍സ് ഫാഷന്‍ സി.ഇ.ഒ. അഖിലേഷ് പ്രസാദ് വ്യക്തമാക്കി.