സെമി ഫൈനല്‍ സാധ്യത സജീവമാക്കി ഓസീസ്

ബ്രിസ്ബെന്‍: അയര്‍ലന്‍ഡിനെ 42 റണ്ണിനു തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍ ഓസ്ട്രേലിയ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 179 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ പോരാട്ടം 137 റണ്ണില്‍ ഒതുങ്ങി. നാല് കളികളില്‍നിന്ന് അഞ്ച് പോയിന്റ് നേടിയ ഓസീസ് ഗ്രൂപ്പ് 1 ല്‍ രണ്ടാം സ്ഥാനത്തായി. മൂന്ന് കളികളില്‍നിന്ന് അഞ്ച് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തു തുടര്‍ന്നു. നാല് കളികളില്‍നിന്നു മൂന്ന് പോയിന്റ് വീതം നേടിയ ഇം ണ്ടും അയര്‍ലന്‍ഡും മൂന്നും നാലും സ്ഥാനങ്ങളിലാണ്.ടോസ് നേടിയ ഐറിഷ് നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണി ഓസീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിന്റെ (44 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം 63) മികവിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. രണ്ട് കൂട്ടുകെട്ടുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (ഏഴ് പന്തില്‍ മൂന്ന്) മൂന്നാം ഓവറില്‍ ബാരി മക്കാര്‍ത്തി പുറത്താക്കിയ ശേഷം രണ്ടാം വിക്കറ്റില്‍ ഫിഞ്ച് – മിച്ചല്‍ മാര്‍ഷ് (22 പന്തില്‍ രണ്ട് സിക്സറും ഫോറുമടക്കം 28) സഖ്യം 52 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മാര്‍ഷിനെ പുറത്താക്കി മക്കാര്‍ത്തി തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു. പിന്നാലെ വന്ന ഗ്ലെൻ മാക്സ്വെല്ലും (ഒന്‍പത് പന്തില്‍ ഒരു സിക്സറടക്കം 13) വൈകാതെ മടങ്ങി. നാലാം വിക്കറ്റില്‍ ഒന്നിച്ച ഫിഞ്ച് – മാര്‍കസ് സ്റ്റോനിസ് (25 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 35) സഖ്യം 70 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 38 പന്തിലാണു ഫിഞ്ച് ട്വന്റി20 ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി കുറിച്ചത്. ഓസീസ് നായകനെയും മക്കാര്‍ത്തി പുറത്താക്കി. ടിം ഡേവിഡ് (10 പന്തില്‍ 15), മാത്യു വേഡ് (മൂന്ന് പന്തില്‍ ഒരു സിക്സറടക്കം ഏഴ്) എന്നിവര്‍ പുറത്താകാതെ നിന്നു.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി നാല് ഓവറില്‍ 29 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റും ജോഷ് ലിറ്റില്‍ രണ്ട് വിക്കറ്റുമെടുത്തു. അയര്‍ലന്‍ഡിനു വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലോര്‍കാന്‍ ടക്കര്‍ (48 പന്തില്‍ ഒരു സിക്സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 71) ഒറ്റയ്ക്ക് പൊരുതി. ടക്കറിനു പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.ഗാരേത് ഡിലാനി (10 പന്തില്‍ 14), മാര്‍ക് അഡയര്‍ (11 പന്തില്‍ 11), ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് (ഏഴ് പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 11) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. കുര്‍ട്ടിസ് കാംഫര്‍ (0), ജോര്‍ജ് ഡോക്റല്‍ (0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക് അയര്‍ലന്‍ഡിനെ പ്രതിസന്ധിയിലാക്കി. നാല് ഓവറില്‍ 25 റണ്‍ ചേര്‍ക്കുന്നതിനിടെ നായകന്‍ ബാല്‍ബിര്‍ണി (ആറ്), പോള്‍ സ്റ്റെര്‍ലിങ് (11), ഹാരി ടെക്ടര്‍ (ആറ്), കര്‍ട്ടിസ് കാംപര്‍, ജോര്‍ജ് ഡോക്‌റെല്‍ എന്നിവര്‍ പുറത്തായി. അല്‍പനേരത്തെ ചെറുത്തുനില്‍പ്പുകള്‍ക്ക് ശേഷം ഗാരെത് ഡെലാനിയും (14), മാര്‍ക്ക് അഡയറും (11) പുറത്തായതോടെ അര്‍ലന്‍ഡിന്റെ പതനം പൂര്‍ത്തിയായി. ഓസീസിനു വേ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →