വണ്‍വേ പ്രേമം സുന്ദരിയായ ടിക്‌ടോക് താരത്തിന്റെ ജീവനെടുത്തു, കൊലയ്ക്കുശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ അപകടം തിരിച്ചറിയാനും വൈകി

ചണ്ഡീഗഡ്: ഹരിയാനയില്‍ സോനിപത്ത് സ്വദേശിനിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ താമസക്കാരന്‍ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപ്പെടുത്തി എന്നുസംശയിക്കുന്ന അയല്‍വാസി ആരിഫ് ഒളിവിലാണ്. ഇയാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ശിവാനിയെ കൊലചെയ്തശേഷം പ്രതി അവരുടെ ഫോണില്‍ നിന്ന് മെസേജും ഫോട്ടോയും അയക്കുമായിരുന്നു. ഇതിനാല്‍ ബന്ധുക്കളാരും സംശയിച്ചില്ല.

ജൂണ്‍ 26ന് നടന്ന കൊലപാതകം ഞായറാഴ്ചയാണ് പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയായ ടിക്‌ടോക്കില്‍ നിലവില്‍ ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി. പ്രതിയായ ആരിഫിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →