വടക്കാഞ്ചേരി : പൊതുകുളത്തിൽ നാടൻ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി. സാമൂഹികവിരുദ്ധർ വിഷം കലർത്തിയതാണെന്ന സംശയത്തിൽ അന്വേഷണം തുടങ്ങി.വടക്കാഞ്ചേരി പാർലിക്കാട് കുഞ്ഞുകുളത്തെ പൊതുകുളത്തിലാണ് വിഷാംശം കലർന്നത്. നൂറിലേറെ മീനുകൾ ചത്തുപൊന്തി. അയൽദേശങ്ങളിൽ നിന്ന് മീൻ പിടിക്കാൻ ഇവിടെ ആളുകൾ വരാറുണ്ട്. ഇത്തരക്കാരിൽ ആരെങ്കിലും വെള്ളത്തിൽ വിഷം കലർത്തിയോ എന്നാണ് നാട്ടുകാരുടെ സംശയം.
കുളത്തിൽ കുളിക്കാൻ വന്നവരാണ് മീനുകൾ ചത്തുപൊങ്ങിയത് ആദ്യമറിഞ്ഞത്. ഉടനെ, നഗരസഭാ അധികൃതരെ വിവരമറിയിച്ചു. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി അയച്ചു. കുളത്തിലെ വെള്ളം താൽക്കാലികമായി ഉപയോഗിക്കരുതെന്ന് അദ്ധ്യാപകർ കുഞ്ഞുങ്ങൾക്ക് മുന്നറിയിപ്പുനൽകി
മേഖലയിലെ കുഞ്ഞുകുളങ്ങര കോളനിയിലെ ഇരുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.

