തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ജാമ്യം നേടിയത് കള്ളത്തെളിവുകള്‍ ഹാജരാക്കിയാണെന്ന് പരാതിക്കാരി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കും. എല്‍ദോസ് കുന്നപ്പിള്ളി മാനസികമായി പീഡിപ്പിക്കുകയാണ്. തനിക്ക് എന്ത് സംഭവിച്ചാലും എല്‍ദോസ് കുന്നപ്പിള്ളിയാണ് ഉത്തരവാദിയെന്ന് പരാതിക്കാരി മുന്നറിയിപ്പ് നല്കി.
കേസില്‍ നിന്ന് പിന്മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച് പരാതിക്കാരി തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഭീഷണി സന്ദേശം അയയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.
പരാതിക്കാരിക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി അറിയിച്ചു.ബലാത്സംഗക്കേസില്‍ എല്‍ദോസിനെ മൂന്നാം ദിവസമായ 26/10/2022 തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എം.എല്‍.എയുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പു നടത്തിയ പോലീസ് അദ്ദേഹത്തിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തി. അതേസമയം, വഞ്ചിയൂര്‍ സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം അഡീ.സെക്ഷന്‍സ് കോടതിയെ മുന്‍കൂര്‍ ജാമ്യം തേടി സമീപിച്ചിട്ടുണ്ട്.

