പോക്സോ കേസില്‍ അറസ്റ്റില്‍

പൂക്കോട്ടുംപാടം: മലപ്പുറം പൂക്കോട്ടുംപാടത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കരുളായി കൊയലമുണ്ട സ്വദേശി കാപ്പില്‍ വീട്ടില്‍ ഹംസയെ(55)യാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണു ഹംസ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഹംസക്കെതിരേ മൂന്നുപേര്‍ പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതോടെ ഒളിവില്‍പോയ പ്രതിയെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →