സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യം: നിയമവശങ്ങള്‍ കേരള ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് മന്ത്രി പി രാജീവ്

കൊച്ചി: സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിലെ നിയമവശങ്ങള്‍ കേരള ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. പൊതു താത്പര്യ ഹര്‍ജികള്‍ അല്ലെങ്കില്‍ ഒരു കേസിലെ വിധി അതിന് മാത്രമാണ് ബാധകം. കോടതിയുടെ അധികാരത്തിലേക്ക് ചാന്‍സലര്‍ കടന്നുകയറിയതായി കാണുന്നു. ചാന്‍സലര്‍ക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ പിന്തുണക്കുന്നത് അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് വിസിമാരുടെ രാജി ചോദിക്കാന്‍ അധികാരമില്ല. വിഡി സതീശന്‍ പറയുന്നത് നിയമപരമല്ലാത്ത കാര്യമാണ്. ആര്‍എസ്എസ് നേതാവിനെ പോലെയാണ് വിഡി സതീശന്‍ സംസാരിക്കുന്നത്. യുഡിഎഫ് കാലത്ത് സേര്‍ച്ച് കമ്മിറ്റി എങ്ങനെയായിരുന്നുവെന്ന് വിമര്‍ശിക്കുന്നവര്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →