ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ തകര്‍ന്നു വീണ ഹെലികോപ്റ്ററിലെ മുഴുവന്‍ സൈനികരും മരിച്ചതായി സൈന്യം .അഞ്ചുപേരുടെയും മൃതദേഹം കണ്ടെടുത്തു.സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (രുദ്ര) ആണ് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് തകര്‍ന്നു വീണത്. അപകടത്തില്‍ മലയാളി ജവാന്‍ അശ്വിന്‍ കെ.വിയും മരിച്ചിരുന്നു. കോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു തൊട്ടു മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോ(എ.ടി.സി)ളിലേക്ക് അപായ സന്ദേശം ഹെലികോപ്റ്ററില്‍ നിന്ന് ലഭിച്ചതായി സൈന്യം അറിയിച്ചു. അനുഭവപരിജ്ഞാനമുള്ള പൈലറ്റുമാരാണ് കോപ്റ്റര്‍ പറത്തിയിരുന്നതെന്നും തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെന്നും, സാങ്കേതികമോ, മെക്കാനിക്കലോ ആയ കാരണത്താലാകും കോപ്റ്റര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 1800 മണിക്കൂറിലധികം ഹെലികോപ്റ്റര്‍ പറത്തി പരിചയമുള്ള പൈലറ്റുമാരാണ് കോപ്റ്ററിലുണ്ടായിരുന്നത്. 2015-ല്‍ സൈന്യത്തില്‍ സര്‍വീസ് ആരംഭിച്ചതാണ് കോപ്റ്റര്‍.
അരുണാചല്‍ കോപ്റ്റര്‍ അപകടം: മുഴുവന്‍ സൈനികരും മരിച്ചതായി സൈന്യം
