കസ്റ്റംസിനെ കബളിപ്പിക്കാൻ പുതിയ വഴികളുമായി സ്വർണക്കടത്തുകാർ

നെടുമ്പാശേരി : ദുബായിൽ നിന്നും സ്വർണ്ണം മുക്കിയ തോർത്തുകളുമായെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തൃശ്ശൂർ സ്വദേശിയായ ഫഹദിൽ നിന്നും സ്വർണ്ണം മുക്കിയ 5 തോർത്തുകൾ പിടിച്ചെടുത്തു. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ മുക്കിയെടുത്തശേഷം, നന്നായി പായ്ക്ക് ചെയ്ത് കടത്താനാണ് ഫഹദ് ശ്രമിച്ചത്. ഈ തോർത്തുകളിൽ എത്ര സ്വർണ്ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നും ശാസ്ത്രീയമായ പരിശോധനകൾ തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →