ഷറഫുദ്ദീൻ ഇന്ദ്രൻസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം.ഈ ചിത്രത്തിൻറെ ടീസർ പുറത്തെത്തി.ഏറെ കൗതുക കൗതുകം ജനിപ്പിക്കുന്ന ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി.
ഗൗരവപൂർണ്ണമായ ഒരു വിഷയം പൂർണ്ണമായും നിർവാഹം മുഹൂർത്തങ്ങളിലൂടെയാണ് ഷാഫി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, കൃഷ്ണചന്ദ്രൻ , വനിത കൃഷ്ണചന്ദ്രൻ , രാഘവൻ , നിഷാ സാരംഗ്, എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നു .
എം സിന്ധു രാജ് രചന നിർവഹിച്ച ഈ ചിത്രത്തിന്റ ചായഗ്രഹണം മനോജ് പിള്ള , എഡിറ്റിംഗ് വി സാജൻ, കലാസംവിധാനം അർക്കൻ , മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സനീഷ്, ചീഫ് അസോസിയേറ്റഡ് ഡയറക്ടർ റിയാസ്, അസോസിയേറ്റഡ് ഡയറക്ടർ രാജീവ് ഷെട്ടി ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ് മാനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, എന്നിവർ നിർവ്വഹിക്കുന്നു.
സപ്ത തരംഗ് ക്രിയേഷൻസിന്റെ ബാനറിൽ ഒപി ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.