ഗ്യാന്‍വാപി കേസ്: 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം

അലഹബാദ്: വരാണസിയിലെ ഗ്യാന്‍വാപി മോസ്‌കുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അലഹബാദ്‌ ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)ക്ക് 10 ദിവസം കൂടി അനുവദിച്ചു. മോസ്‌ക് സമുച്ചയത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളണമെന്ന ആവശ്യം നിരസിച്ച വാരാണസി കോടതി ഉത്തരവിനെതിരേ മോസ്‌ക് ഭരണസമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.വിശ്വനാഥ ക്ഷേത്രം- ഗ്യാന്‍വാപി മോസ്‌ക് സമുച്ചയത്തില്‍ എ.എസ്.ഐ. സര്‍വേ നടത്തണമെന്ന വാരാണസി കോടതി ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഒക്ടോബർ 31 വരെ നീട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →