സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസിന് വിജയവാഡയില്‍ തുടക്കം

അമരാവതി: സി.പി.ഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ തുടക്കമായി. ബഹുജനറാലിയോടെയായിരുന്നു പരിപാടികളുടെ ആരംഭം. എം.ബി.പി. സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടി ഡി. രാജ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണ തുടങ്ങിയവര്‍ സംസാരിക്കും. 15/10/2022 രാവിലെ എസ്.എസ്. കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം.സമ്മേളനവേദിക്കുമുന്നില്‍ സ്വാതന്ത്ര്യസമരസേനാനി എട്ടുകുറി കൃഷ്ണമൂര്‍ത്തി ദേശീയപതാകയും മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പാര്‍ട്ടിപതാകയും ഉയര്‍ത്തും. കൊല്ലത്തു നിന്ന് പുറപ്പെട്ട പതാകാജാഥ വിജയവാഡയിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →