ലോക കാഴ്ചാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം

ലോക കാഴ്ചാ ദിനാചരണത്തിന്റെ  എറണാകുളം ജില്ലാതല ഉദ്ഘാടനം  ലുലു മാളിൽ  സംഘടിപ്പിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസ്,  അന്ധത കാഴ്ച വൈകല്യ നിയന്ത്രണ സമിതി, ദേശീയ ആരോഗ്യ ദൗത്യം, ലുലു മാൾ കൊച്ചി, ലുലു ഐ എക്സ്പ്രസ് എന്നിവ സംയുക്തമായി  വിവിധ ബോധവൽക്കരണ പ്രചാരണ  പരിപാടികൾ സംഘടിപ്പിച്ചു.

  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എസ്.ശ്രീദേവി ഉദ്ഘാടനം നിർവ്വഹിച്ചു.  അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ വിവേക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ റോസ്മി വർഗീസ് വിഷയാവതരണം നടത്തി. ലുലുമാൾ കൊച്ചി ജനറൽ മാനേജർ ഹരി സുഹാസ് ആശംസകളർപ്പിച്ചു. ജില്ലാ ഒഫ്താൽമിക് കോ ഓഡിനേറ്റർ പി.വി സുജാത  സ്വാഗതമാശംസിച്ച യോഗത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ  സുധീഷ് ചേരിയിൽ നന്ദി പറഞ്ഞു.

ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഡോ. എം ജി ദീപ, സീനിയർ ഒപ്റ്റോമെടിസ്റ്റ്  ജീജ പി.  സദാശിവൻ, ഒപ്റ്റോമെട്രിസ്റ്റുമാരായ എസ്.ഗ്ലിനി, സിജി ക്ലീറ്റസ്, സിജി എം പോൾ, ഐശ്വര്യ ബാബു എന്നിവർ  നേത്ര പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ  വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.  ഗവ. മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പൊതു ജനങ്ങൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →