ആദ്യം ബലിയായത് റോസിലി, പിന്നെ പത്മ

കൊച്ചി: നരബലിക്ക് ആദ്യം ഇരയായതു റോസിലി. അതുകൊണ്ട് ഉദ്ദിഷ്ടകാര്യം സാധിക്കാതായതോടെ പ്രതികള്‍ പത്മയുടെ ജീവനുമെടുത്തെന്നാണു വെളിപ്പെടുത്തല്‍. നരബലിയോടെ സാമ്പത്തികപ്രതിസന്ധി തീരുമെന്നാണു വ്യാജസിദ്ധനും ഏജന്റുമായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങിനോടും ഭാര്യ ലൈലയോടും പറഞ്ഞത്. ആദ്യനരബലികൊണ്ട് ഐശ്വര്യമോ സാമ്പത്തികനേട്ടമോ ഉണ്ടാകാത്തതിനേത്തുടര്‍ന്ന് ദമ്പതികള്‍ വീണ്ടും ഷാഫിയുമായി ബന്ധപ്പെട്ടു. ഇതു കുടുംബത്തിനുണ്ടായ ശാപത്തിന്റെ ഫലമാണെന്നു ഷാഫി ധരിപ്പിച്ചു. അതിനു പ്രതിവിധിയായി മറ്റൊരു നരബലികൂടി നിര്‍ദേശിച്ചു. ദമ്പതികള്‍ സമ്മതിച്ചതോടെ അടുത്ത ഇരയെത്തേടി ഷാഫി മാസങ്ങളോളം നടന്നു. ആ തെരച്ചില്‍ പത്മയിലവസാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →