പക്ഷിപ്പനി: യൂറോപ്യന്‍ യൂണിയനിലും യു.കെയിലും കൊന്നൊടുക്കിയത് 4.8 കോടി പക്ഷികളെ

ലണ്ടന്‍: യു.കെയിലും യുറോപ്യന്‍ യൂണിയനിലും ഒരു വര്‍ഷത്തിനിടെ പക്ഷിപ്പനി മൂലം കൊന്നൊടുക്കിയത് 4.8 കോടി പക്ഷികളെ. യു.കെയില്‍ 161 എച്ച്.പി.എ.ഐ. കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 32 ലക്ഷം പക്ഷികളെയാണ് കൊന്നെടുക്കിയത്. റെക്കോഡ് രോഗവ്യാപനമാണ് യൂറോപ്യന്‍ യൂണിയനിലുണ്ടായത്.അതേ സമയം, ഒരാഴ്ചയിലെ ഉത്പാദനം 2 കോടി പക്ഷികളാണെന്നും അതിന്റെ ചെറിയൊരു ശതമാനത്തെ മാത്രമാണു കൊന്നൊടുക്കിയതെന്നും യു.കെ. അധികൃതര്‍ അറിയിച്ചു. യു.കെയില്‍ കാട്ടുപക്ഷികളിലും വ്യാപകമായി പക്ഷിപ്പനി കണ്ടുവരുന്നുണ്ട്.

കാട്ടുപക്ഷികളില്‍ നിന്നാണ് വളര്‍ത്തുപക്ഷികളിലേക്കും ഫാമുകളിലേക്കും രോഗം വ്യാപിക്കുന്നത്. ദേശാടനപ്പക്ഷികള്‍ യു.കെയിലേക്കു മടങ്ങിവരുന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യു.കെയിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ക്രിസ്റ്റീന്‍ മിഡില്‍മിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →