അങ്കിതയുമായി സുശാന്തിന് 6 വര്‍ഷം നീണ്ട പ്രണയം, റിയ ചക്രബര്‍ത്തിയെ അറിയില്ല: അവസാനം സംസാരിച്ചത് വിവാഹത്തെ കുറിച്ചെന്ന് പിതാവ്

മുംബൈ: സുശാന്ത് സിങ് അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹിതനാവാന്‍ തീരുമാനിച്ചിരുന്നുവെന്ന് പിതാവ് കൃഷ്ണ കുമാര്‍ സിങ്. എന്നാല്‍ റിയ ചക്രബര്‍ത്തിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ(25-06-20) ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊറോണയായതിനാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നടത്താമെന്നുമാണ് സുശാന്ത് പറഞ്ഞത്. ഇതായിരുന്നു മകനുമായി നടന്ന അവസാന സംഭാഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പ് വളരെയധികം സംസാരിച്ചിരുന്ന സുശാന്ത് കുറച്ച് കാലമായി സംസാരം കുറിച്ചിരുന്നു. മുന്‍ കാമുകിയായ നടി അങ്കിതയെ കുടുംബത്തിന് പരിചയമുണ്ട്. സുശാന്ത് മരിച്ചപ്പോള്‍ അവര്‍ മുംബൈയിലെ വീട്ടിലെത്തിയിരുന്നു. പട്‌നയിലെ കുടുംബ വീട്ടിലും അങ്കിത വന്നിട്ടുണ്ട്. ആറുവര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുശാന്തിന്റെ കാമുകിയാണെന്ന് പറയുന്ന റിയ ചക്രബര്‍ത്തിയെ കുടുംബത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.സുശാന്ത് വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടി ആരാണെന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയുമായി അടുത്തിടെ സുശാന്തിന് അഭിപ്രായഭിന്നതയുണ്ടായിരുന്നതായി സുശാന്തിന്റെ മരണ ശേഷം സുഹൃത്തുക്കള്‍ പൊലീസിനോടു പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ക്കായി കുടുംബം ലോക്ഡൗണിനു ശേഷം മുംബൈയിലേക്കു വരാനിരിക്കുകയായിരുന്നുവെന്ന് ബന്ധുവും വെളിപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →