ഗാന്ധി ജയന്തി: ശുചീകരണവും പച്ചക്കറിത്തൈ നടീലുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണം ശുചീകരിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷിൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 300 ഗ്രോബാഗുകളിൽ ആരംഭിക്കുന്ന ശീതകാല പച്ചക്കറിയുടെ നടീൽ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രതീക്ഷ, വനിതാ ക്ഷേമ ഓഫീസർ നിഷാ ജിയോ സുമി എന്നിവർ നേതൃത്വം കൊടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →