ധൂമം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു.ഫഹദ് ഫാസിലും അപർണ്ണ ബാല മുരളിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന് ധൂമം . എന്ന് പേരിട്ടു – ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ധൂമം’ എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ധൂമം.

ചിത്രത്തില്‍ മാസ് റോളിലാകും ഫഹദ് എത്തുകയെന്ന് നിര്‍മ്മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചു. റോഷന്‍ മാത്യു ആണ് മറ്റൊരു താരം. പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്.

ഒക്ടോബര്‍ 9 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →