മുംബൈ:നടിയും മോഡലുമായ ആകാന്‍ഷ മോഹനെ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. നടിയുടെമരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
മോഡലിംഗ് രംഗത്തും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്ന ആകാന്‍ഷ മോഹന്‍ ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിരുന്നു.
തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ ഒരു കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.ആകാന്‍ഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.