മത്സ്യമേഖലയിലെ പരാതികള്‍ക്ക് കോള്‍ സെന്റര്‍ വഴി പരിഹാരം

തിരുവനന്തപുരം: പഴകിയതും ശുചിത്വമില്ലാത്തതുമായ മത്സ്യം വില്‍ക്കുന്നതോ മത്സ്യത്തില്‍ മായം കലര്‍ത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടന്‍ നടപടിയുണ്ടാകും. ഫിഷറീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നാണ് പരിഹാരം ലഭ്യമാകുക. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്‌കീമുകളെക്കുറിച്ചും ഇവിടെ നിന്നു വിവരങ്ങള്‍ ലഭിക്കും. ടോള്‍ ഫ്രീ നമ്പര്‍: 0471 2525200, 1800 425 3183.

ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും എല്ലാ വിവരങ്ങളും ഒറ്റയിടത്ത് നിന്നു ലഭിക്കുമെന്നതും ഒറ്റ കോളില്‍ പരാതി അറിയിക്കാമെന്നതുമാണ് കോള്‍ സെന്ററിന്റെ പ്രത്യേകത. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വ രജിസ്‌ട്രേഷന്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ രജിസ്‌ട്രേഷന്‍, ബോര്‍ഡ് മുഖേന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചും അക്വാകള്‍ച്ചര്‍ കൃഷി, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്‌സിഡി തുടങ്ങിയവയെക്കുറിച്ചുമുള്ള അനേ്വഷണങ്ങളാണ് ഇവിടെ കുടുതലായും എത്തുന്നത്.

2021 ജൂെലെയിലാണ് ഫിഷറീസ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പൊതു അവധിദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ സേവനമുണ്ട്. വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ ഇ-മെയില്‍ വഴിയും മറുപടി ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →