മുംബൈ: നടി ഭാരതി ജാഫ്റി അന്തരിച്ചു. ബോളിവുഡിലെ പ്രമുഖ നടന് അശോക് കുമാറിന്റെ മകളാണ്.മരുമകനും നടനുമായ കന്‍വാല്‍ജിത് സിങാണ് മരണം സ്ഥിരീകരിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട ഭാരതി ജാഫ്റി, മകള്‍, സഹോദരി, ഭാര്യ, അമ്മ, മുത്തശി, അമ്മായി, അയല്‍ക്കാരി, സുഹൃത്ത്, പ്രചോദനം അങ്ങനെ എല്ലാമായിരുന്നവര്‍ വിടവാങ്ങി’. ജാഫ്റിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മകള്‍ അനുരാധ പട്ടേലിന്റെ ഭര്‍ത്താവ് കന്‍വാല്‍ജിത് സിങ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.മരണകാരണവും പ്രായവും സംബന്ധിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. 2001ല്‍ കല്പന ലജ്മി സംവിധാനം ചെയ്ത ദാമന്‍: എ വിക്ടിം ഓഫ് വൈവാഹിക വയലന്‍സ്, 1990-കളിലെ ജനപ്രിയ ടെലിവിഷന്‍ ഷോയായ സാന്‍സ് എന്നിവയാണ് ജാഫ്റിയുടെ ശ്രദ്ധേയമായ സംഭാവനകള്‍. ചെമ്പൂര് ക്യാമ്പിലെ ചെറായി ശ്മശാനത്തിലാണ് ജാഫ്റിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്.
നടി ഭാരതി ജാഫ്റി അന്തരിച്ചു
