മദ്ധ്യവയസ്‌കയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആനക്കര കൂടല്ലൂരിൽ 50 കാരിയെ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചീരാത്ത് ചോലയിൽ കമലാക്ഷിയെ ആണ് 2022 സെപ്തംബർ 20ന് ഉച്ചയോടെ വീട്ടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പോയി നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കമലാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളിയാണ് കമലാക്ഷി. കാലങ്ങളായി ഒറ്റയ്ക്കാണ് താമസം. ഭർത്താവോ മറ്റു ബന്ധുക്കളോ ഇല്ല. ആത്മഹത്യയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം 21ന് ബുധനാഴ്‌ച പോസ്റ്റ്മോർട്ടം നടത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →