കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മദ്യലഹരിയില്‍ യുവതി അര്‍ധനഗ്‌നയായി പട്ടണത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു. കൊല്‍ക്കത്ത നഗരത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ അര്‍ധനഗ്നയായി അലഞ്ഞുതിരിഞ്ഞ യുവതി ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതായി കൊല്‍ക്കത്ത പൊലീസ് പറയുന്നു.
ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതായി കൊല്‍ക്കത്ത പൊലീസ് പറയുന്നു. കൊല്‍ക്കത്ത പത്മപുക്കൂര്‍ മേഖലയിലെ താമസക്കാരിയാണ് യുവതി. തിരക്കുള്ള ഇന്ദിരാഗാന്ധി സരാനി റോഡിലാണ് യുവതി അര്‍ധനഗ്‌നയായി അലഞ്ഞുതിരിഞ്ഞു നടന്നത്. നഗരത്തിലെ പ്രമുഖ സ്ഥലങ്ങളായ ഈഡന്‍ ഗാര്‍ഡന്‍സിനെയും ഫോര്‍ട്ട് വില്യംസിനെയും ബന്ധിപ്പിക്കുന്നതാണ് ഇന്ദിരാഗാന്ധി സരാനി. യുവതി പട്ടണത്തില്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയതോടെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. പരാതികള്‍ തുരുതുരാ വരാന്‍ തുടങ്ങിയതോടെ പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു.