ഗുജറാത്തില്‍ 200 കോടിയുടെ മയക്കുമരുന്നുമായി പാക് പൗരന്‍മാര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ മയക്കുമരുന്നുമായി പാക് ബോട്ട് ഗുജറാത്തില്‍ പിടികൂടി. ആറു പാക് പൗരന്‍മാര്‍ അറസ്റ്റില്‍. തീരസംരക്ഷണസേനയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്നു പിടികൂടിയത്.ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലേക്ക് ആറു മൈല്‍ ദൂരം കടന്നുകയറിയ ബോട്ടാണ് പിടിച്ചെടുത്തതെന്ന് തീരസംരക്ഷണ സേന വ്യക്തമാക്കി. ഗുജറാത്ത് തീരത്ത് എത്തിച്ചശേഷം റോഡ് മാര്‍ഗം മയക്കുമരുന്ന് പഞ്ചാബിലേക്കു കടത്താനായിരുന്നു പദ്ധതി.എന്നാല്‍, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു മയക്കുമരുന്നു പിടികൂടിയതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.പിടികൂടിയ ബോട്ടും പാക് പൗരന്‍മാരെയും കൂടുതല്‍ അന്വേഷണത്തിനായി ഗുജറാത്തിലെ ജഖാവുവില്‍ എത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →