അക്ഷയ് കുമാർ അഭിനയിച്ച പരസ്യത്തിന് നേരേ വൻ വിമർശനം

റോഡ് സുരക്ഷയെ ആസ്പദമാക്കി അക്ഷയ് കുമാർ അഭിനയിച്ച പരസ്യത്തിൽ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണുളളതെന്ന് വിമർശനം. പോലീസുദ്യോഗസ്ഥന്റെ വേഷത്തിലാണ് അക്ഷയ് പരസ്യത്തിലെത്തുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ ഗൃഹത്തിലേക്ക് പോകുന്ന പെൺകുട്ടിയ്ക്ക് സമ്മാനമായി രണ്ടു എയർബാഗുകൾ മാത്രമുള്ള കാർ നൽകുന്നതും അതിന്റെ അപകടം പിതാവിനെ പോലീസുദ്യോഗസ്ഥൻ പറഞ്ഞു മനസ്സിലാക്കുന്നതുമാണ് പരസ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ പരസ്യം ട്വീറ്റ് ചെയ്തതോടെയാണ് വലിയ ചർച്ചയായത്. കാറിൽ സഞ്ചരിക്കുന്നവർക്ക് എയർബാഗ് നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചാണ് പരസ്യം സംസാരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →