ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പം എന്ന ചിത്രത്തിലൂടെ
അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം അപർണ്ണ മുരളി വീണ്ടും ഗായിഗയായി എത്തുന്നു.മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗദ, പാ വ എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ച അപര്‍ണ സണ്‍ഡേ ഹോളിഡേയില്‍ പാടിയ മഴ പാടും എന്ന ഗാനം ആസ്വാദക ഹൃദയം കീഴടക്കിയിരുന്നു.
ചിത്രീകരണം പൂര്‍ത്തിയായ ഇമ്പം ശ്രീജിത്ത് ചന്ദ്രനാണ് തിരക്കഥയും സംവിധാനവും. ദീപക് പറമ്പോല്‍ , മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍ , ഇര്‍ഷാദ് ,കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രീകാന്ത് ഹരിഹരന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവരാണ് ഇമ്ബം എന്ന ചിത്രത്തിലെ മറ്റ് ഗായകര്‍. വിനായക് ശശികുമാറാണ് ഗാനങ്ങള്‍ . പി.എസ് ജയഹരി സംഗീതം ഒരുക്കുന്നു.പി.ആര്‍.ഒ: പി.ശിവപ്രസാദ് .

