പത്ത് മണിക്കൂറായി യുവാവ് തെങ്ങിന് മുകളിൽ : ഫയർഫോഴ്‌സും പൊലീസും തെങ്ങിന് താഴെ കാത്തുനിൽപ്പ് തുടരുന്നു

പത്തനംതിട്ട : ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തിയതിൽ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളിൽ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണൻ (38) ആണ് തെങ്ങിന് മുകളിൽ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് രാധാകൃഷ്ണൻ തെങ്ങിന് മുകളിൽ കയറിയത്.

യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ബന്ധുക്കളും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും നീക്കങ്ങളെല്ലാം പാളി. തെങ്ങിന് താഴെ ഫയർഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരും കുറേയേറെ സമയമായി കാത്തുനിൽപ്പ് തുടരുകയാണ്.

അടൂരിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റാണ് യുവാവിനെ തെങ്ങിൽ നിന്നും താഴെയിറക്കാനായി സംഭവസ്ഥലത്തെത്തിയത്. എന്നാൽ ഫയർഫോഴ്‌സിന്റെ ഒരു തരത്തിലുള്ള ശ്രമങ്ങളോടും രാധാകൃഷ്ണൻ സഹകരിക്കാതെ വന്നപ്പോഴാണ് തെങ്ങിന് താഴെ കാത്തുനിൽക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഇയാളെ അനുനയിപ്പിക്കാൻ ഇപ്പോഴും നീക്കം നടക്കുകയാണെങ്കിലും യുവാവ് പ്രതികരിക്കുന്നില്ല. തെങ്ങിലേക്ക് കയറാൻ ശ്രമിച്ചവരെ മടലും മറ്റും പറിച്ചെടുത്ത് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. രാധാകൃഷ്ണന്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും ആരൊക്കെ വിളിച്ചിട്ടും ഇയാൾ ഫോണെടുക്കുന്നില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →