ആറ്റ്ലി സംവിധാനം ചെയ്ത് ഷാരൂഖ്ഖാൻ ഖാന്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ജവാൻ എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയ വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി .വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
നയന്‍താരയുടെയും അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്.ചിത്രത്തില്‍ ഷാരൂഖ് ഖാന് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്.ദീപിക പദുകോണ്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.