നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളി നായകനാവുന്ന ഈ ചിത്രത്തിന്റഏറ്റവും പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തിന്റെ ടീസര്‍ 03/09/2022 റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. 02/09/2022 വെള്ളിയാഴ്ച രാത്രി 7.30 നാകും ടീസര്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ പടവെട്ടിൽസണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
എറെ വിവാദങ്ങള്‍ ഉണ്ടായ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ സംവിധായകനും സഹ നിര്‍മ്മാതാവിനും എതിരെ പീഡന പരാതി ഉയര്‍ന്നത് വിവാദമായിരുന്നു. സംഭവത്തില്‍ സംവിധായകന്‍ ലിജു കൃഷ്‌ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.