ഉത്സവദിവസങ്ങളില്‍ മാംസം കഴിക്കേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ജൈന ഉത്സവത്തോടനുബന്ധിച്ച് അറവുശാല അടച്ചിടാനുള്ള ഉത്തരവിനെതിരേ പരാതിപ്പെട്ടവരോട്, കുറച്ചുദിവസം ഇറച്ചി കഴിക്കേണ്ടെന്ന് വയ്ക്കാന്‍ ഗുജറാത്ത്‌ ഹൈക്കോടതിയുടെ നിര്‍ദേശം! ഉത്സവം നടക്കുന്ന 24-31, സെപ്റ്റംബര്‍ 4-9 തീയതികളില്‍ അഹമ്മദാബാദിലെ ഒരേയൊരു അറവുശാല അടച്ചിടാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിനെതിരേ കുല്‍ ഹിന്ദ് ജാമിയത്ത് അല്‍ ഖുറേഷ് കര്‍മസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഉത്തരവെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്, രണ്ടോ മൂന്നോ ദിവസം ഇറച്ചി കഴിക്കേണ്ടെന്ന് ജസ്റ്റിസ് സന്ദീപ് ഭട്ട് നിര്‍ദേശിച്ചത്. എന്നാല്‍, ഇത് സ്വയം നിയന്ത്രണത്തിന്റെ പ്രശ്നമല്ലെന്നും മൗലികാവകാശലംഘനമാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വാദം കേട്ടശേഷം ഹര്‍ജി സെപ്റ്റംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →