സോള്‍: ദക്ഷിണ കൊറിയയില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്. പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ 0.81 പേര് മാത്രമാണ് അമ്മമാരാകുന്നത്. ഇതു തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ജനന നിരക്കില്‍ ഇടിവുണ്ടാകുന്നത്. ഇതു ഭാവിയില്‍ ദക്ഷിണ കൊറിയയുടെ സമ്പദ് വ്യവസ്ഥയ്ക്കു തിരിച്ചടിയാകുമെന്നാണു സൂചന.യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് 1.6 മക്കളെന്ന നിരക്കാണുള്ളത്.1970കളില്‍ ഒരമ്മയ്ക്ക് നാലു മക്കളെന്നതായിരുന്നു ദക്ഷിണ കൊറിയയിലെ നിരക്ക്. വിദ്യഭ്യാസ ചെലവ് കൂടിയതാണു ജനനനിയന്ത്രണത്തിലേക്കു ദക്ഷിണ കൊറിയന്‍ യുവാക്കളെ നയിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യവും നല്കുന്നു. ഇത് വിവാഹപ്രായം ഉയരാനും കാരണമായി.