വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു

തൃശ്ശൂര്‍ : തൃശ്ശൂരില്‍ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. വീടിന്റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണാണ് കുട്ടി മരിച്ചത്. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് – വിനീത ദമ്പതിയുടെ മകൻ ശ്രീദേവൻ (2) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീദേവന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →