നെഹ്‌റു ട്രോഫി വള്ളം കളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കു ഭാഗം മുതല്‍ ഡോക് ചിറ വരെ മോട്ടോര്‍ ബോട്ടുകളും ഹൗസ് ബോട്ടുകളും മറ്റു യാനങ്ങളും നിര്‍ത്തിയിടുന്നതിന് നിശ്ചിത തുക നല്‍കണം.
കാറ്റഗറി ഒന്നുമുതല്‍ നാലു വരെയുള്ള വാഹനങ്ങള്‍ക്ക് യഥാക്രമം 10000രൂപ, 25000 രൂപ, 40000 രൂപ, 50000 രൂപ എന്നിങ്ങനെയാണ് ഫീസ്.
ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളം കളി വീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തുക ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അടയ്ക്കണം. ഫീസ് അടയ്ക്കാത്ത വാഹനങ്ങള്‍ ഇവിടെ ഇടുന്നതിന് അനുമതിയില്ല.