പോലീസുകാർക്ക് നേരെ വധഭീഷണി മുഴക്കി മോഷ്ടാവ്

തൃശൂർ : പൊലീസ് കസ്റ്റഡിയിൽ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. ഒട്ടേറെ മോഷണക്കേസിൽ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനാണ്, തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയത്. പുറത്തിറങ്ങിയാൽ എല്ലാവരെയും വധിക്കുമെന്നായിരുന്നു കൊലവിളി.

പ്രതി തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. വീട്ടുകാർ അറിയിച്ച പ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. ഈ സമയമാണ് മോഷ്ടാവിന്റെ കൊലവിളി.

തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് ബോധം വന്നപ്പോൾ പൊലീസുകാരോട് മാന്യമായി പെരുമാറുന്നതും വീഡിയോയിൽ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →