മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി സിബിഐ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി. സിസോദിയക്കും മറ്റ് 12 പേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യ നയ ലംഘനവുമായി ബന്ധപ്പെട്ട് സി ബി ഐ സിസോദിയക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഡല്‍ഹി എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിസോദിയയുടെ വസതിയില്‍ സി ബി ഐ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച മറ്റ് 31 ഇടങ്ങളില്‍ റെയ്ഡ് നടത്തി. അഴിമതി, ഗൂഢാലോചന, കണക്കില്‍ കള്ളക്കളി അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →