മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശീ വാർഷികാഘോഷം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വികസന രംഗത്തെ കൈ പിടിച്ച് ഉയർത്താൻ കഴിയുന്ന വിധത്തിലുള്ള വളർച്ചയാണ് രണ്ടര പതിറ്റാണ്ടിനുളളിൽ കുടുംബശ്രീ കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ലോകവ്യാപകമായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൻ സതി അജയൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി ജി രാജേഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി ആർ സുരേഷ് ബാബു, വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മാടക്കത്തറ പഞ്ചായത്ത് കുടുംബശീ വാർഷികാഘോഷം
