ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്

ന്യൂഡല്‍ഹി: ഫിഫ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെന്‍ഡ് ചെയ്തു.വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.ദേശീയ ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് തങ്ങളാണെന്നും അതില്‍ മറ്റ് ഘടകങ്ങള്‍ ഇടപെട്ടാല്‍ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →