തിരുവനന്തപുരം: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമാക്കി കേരളവും. 15/08/22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തിയതോടെ സംസ്ഥാനതലത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി വിവിധ സേന വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിലും, സ്പീക്കർ നിയമസഭയിലും ദേശീയ പതാക ഉയർത്തി. ഇന്ദിരാഭവനിൽ കെ. സുധാകരനും, എകെജി സെന്ററിൽ മുതിർന്ന സിപിഐഎം നേതാവ് രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമാക്കി കേരളവും
