ഖത്തറിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തും

ഇറാനിൽ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തർ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്നു പേർ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ(22), അടിമലത്തുറ സ്വദേശി മൈക്കൽ സെൽവദാസൻ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്നത്. ഇവർ ഉൾപ്പെടെ ആറ് മലയാളികൾ ജൂൺ മൂന്നിനാണ് ഖത്തർ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് ഖത്തർ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 19നാണ് ഇവർ  ഇറാനിൽ എത്തിയത്.

ഇവരുടെ   മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസിയുമായി നോർക്ക നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു. ജൂലൈ 28ന് രാവിലെ മൂന്നു മണിക്ക് ഖത്തറിൽ നിന്നും മുംബൈയിലെത്തിയ ഇവരെ നോർക്ക ഡവലപ്മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതത്വത്തിൽ സ്വീകരിച്ച് കേരള ഹൗസിൽ താമസിപ്പിച്ചിക്കുകയാണ്. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് അടക്കം ലഭ്യമാക്കിക്കൊണ്ടാണ്  ഉച്ചക്ക് 3.30ന് തിരിക്കുന്ന വിമാനത്തിൽ യാത്രയാക്കുന്നത്.
സംഘത്തിൽപ്പെട്ട രതീഷ്, സെൽവം എന്നിവർ  ആർ.ടി.പി.സി.ആർ  പൂർത്തിയാക്കിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ബേസിൽ കോവിഡ് ബാധിതനായതിനാൽ ഖത്തറിൽ ക്വാറന്റൈനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവർ മൂവരും പൂന്തുറ സ്വദേശികളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →