Tag
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ ഗാൽവ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ ചൈന പിടിച്ചുവെച്ച 10 ഇന്ത്യൻ സൈനികരെയും വിട്ടയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ രണ്ടു സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടും. കുറച്ചുദിവസമായി ഗാലവൻ പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിലെ 10 പേരെ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും സൈന്യവും സർക്കാറും ഈ വാർത്ത നിഷേധിച്ചിരുന്നു.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

ആരെയും കാണാതായിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും അറിയിച്ചിരുന്നു. ആക്രമണത്തിൽ 76 സേനാംഗങ്ങൾക്ക് പരിക്ക് ഉണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഇതിൽ 56 പേർ ഈ ആഴ്ച തന്നെ ജോലിയിൽ പ്രവേശിക്കും എന്നും ബാക്കിയുള്ളവർ രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിയെത്തും എന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം സന്തോഷ് ബാബു ഉൾപ്പെടെ 20 പേർ വീരമൃത്യു വരിച്ചിരുന്നു. ഇപ്പോഴും സമാധാന ചർച്ചകൾ തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *